2023 August 3 നാണ് ഡോക്ടർമാർക്കും ഫാർമസിക്കാർക്കും ഇടയിൽ ഒരു ആശങ്കാ വിഷയമായി തീർന്ന National Medical Commissionന്റെ ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന എല്ലാ Registered Medical Practitioners (RMP)ഉം പാലിക്കേണ്ട മാർഗ്ഗനിർദ്ദേശം പുറത്തിറക്കുന്നത്.
ഡോക്ടർമാർ ഒരു രോഗിക്ക് branded മരുന്നുകൾ നിർദേശിക്കുന്നതിനു പകരം ജനറിക് മുരുന്നുകൾ മാത്രം എഴുതിയാൽ മതിയെന്നും , തെറ്റുകൾ കൂടാതെ വായിക്കാവുന്ന വിധം എഴുതണമെന്നും , അനാവശ്യമായ fixed-dose combination ഗുളികകൾ ഒഴിവാക്കണമെന്നുമാണ് സാരാംശത്തിൽ NMC യുടെ പുതിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നത്.
NMC യുടെ അറിയിപ്പ് വന്നതിനു ശേഷം ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന Indian Medical Association അടക്കമുള്ള പല സംഘടനകളുo ജനറിക് മരുന്നുകളുടെ നിർമാണത്തിലുടനീളമുള്ള ഗുണനിലവാരം കണക്കിലെടുക്കാതെ ഡോക്ടർമാർ ജനറിക് മരുന്ന് മാത്രം നിർദ്ദേശിക്കണമെന്ന നയത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Highlights of the NMC Conduct Regulations:
RMP മാർക്കായി NMC പുറത്തുവിട്ട പുതിയ മാർഗനിർദ്ദേശത്തിലെ പ്രധാന ഘടകങ്ങൾ
- Prescription Guidelines: RMPമാർ ജനറിക് പേരുകൾ ഉപയോഗിച്ച് മരുന്നുകൾ നിർദ്ദേശിക്കുകയും, അനാവശ്യ Fixed-dose combination മരുന്നുകൾ ഒഴിവാക്കുകയും വേണം. സ്വന്തം രോഗികൾക്ക് മാത്രമേ മരുന്നുകൾ വിൽക്കാൻ അനുവാദമുള്ളൂ, മറ്റ് RMP കൾ നിർദ്ദേശിക്കുന്ന മരുന്നുകൾ വിൽക്കാൻ കട നടത്തരുത്.
- Involvement with third-party : ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നോ അനുബന്ധ ആരോഗ്യമേഖലയിൽ നിന്നോ നേരിട്ടോ അല്ലാതെയോ സ്പോൺസർഷിപ്പുകൾ ഉൾപ്പെടുന്ന third-party വിദ്യാഭ്യാസ പ്രവർത്തനങ്ങളായ seminar, workshop, symposia, conference, തുടങ്ങിയയവയിൽ RMPമാർ പങ്കെടുക്കുന്നത് നിയന്ത്രിച്ചിരിക്കുന്നു.
- Suffixes and Modern Medicine: രോഗികൾക്ക് നൽകുന്ന കുറിപ്പടികൾ, സർട്ടിഫിക്കറ്റുകൾ, രസീതുകൾ എന്നിവയിൽ Ethics and Medical Registration Board (EMRB) നിയോഗിച്ചിട്ടുള്ള ഡോക്ടർമാരുടെ തനത് registration ID രോഗികൾക്ക് നൽകുന്ന കുറിപ്പടികൾ, സർട്ടിഫിക്കറ്റുകൾ, രസീതുകൾ എന്നിവയിൽ പ്രദർശിപ്പിക്കേണ്ടതാണ്.
- Telemedicine or e-medicine: Phone or online consultation വഴി മരുന്ന് നിർദ്ദേശിക്കുന്നത് RMPമാരുടെ പ്രൊഫഷണൽ വിവേചനാധികാരത്തിൽ വരുന്നതാണ്. അതായത് രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മതിയായ വിവരങ്ങൾ കൈവശമുണ്ടെങ്കിൽ മാത്രമേ ആർഎംപികൾ ടെലിമെഡിസിൻ വഴി മരുന്നുകൾ നിർദ്ദേശിക്കേണ്ടതുള്ളൂ.

NMC അവകാശ പെടുന്ന ഗുണങ്ങൾ
ഇന്ത്യയുടെ പൊതു ചെലവിന്റെ വലിയൊരു പങ്കും ആരോഗ്യ പരിപാലനത്തിനു വേണ്ടി മരുന്നുകൾക്കായ് മാറ്റി വയ്ക്കുന്നു എന്ന് NMC അവകാശപ്പെടുന്നു. ബ്രാൻഡഡ് മരുന്നുകളേക്കാൾ ജനറിക് മരുന്നുകൾക്ക് 30% മുതൽ 80% വരെ വില കുറവിൽ ലഭിക്കുന്നതിനാൽ ജനറിക് മരുന്നുകൾക്ക് പൊതുജനാരോഗ്യത്തിന്റെ ചിലവ് കുറയ്ക്കാനും ഗുണനിലവാരമുള്ള പരിചരണം ലഭ്യമാക്കാനും കഴിയുമെന്ന് അറിയിച്ചു.
Telemedicine വഴി consultation ചെയ്യുമ്പോൾ മരുന്നുകൾ നിർദ്ദേശിക്കുന്നതിന് ചില പരിമിതികൾ ഉള്ളതിനാൽ, രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രസക്തമായ വിവരങ്ങൾ ലഭിച്ചാൽ മാത്രം RMPമാർ മരുന്നു നിർദ്ദേശിക്കാൻ പാടുള്ളൂ എന്നും, ഉചിതമായ രോഗനിർണ്ണയത്തിൽ എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാതെ Telemedicine വഴി മരുന്നുകൾ നിർദ്ദേശിക്കുന്നത് എന്നും ഡോക്ടറുടെ അപാകതയായി പരുഗണിക്കുമെന്ന് NMC വ്യക്തമാക്കി.
രോഗനിർണയത്തിന്റെ സുതാര്യതയും കൃയതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഡോക്ടേഴ്സ് നൽകുന്ന കുറിപ്പുകളിൽ മരുന്നുകളുടെ നാമം വ്യക്തമാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് NMC അവകാശപെട്ടു.

ഡോക്ടർമാരുടെയും ഫാർമസിക്കാരുടെയും ആശങ്ക
ഡോക്ടേഴ്സുo, ഫാർമസി വ്യവസായത്തിലെ പല നിരീക്ഷകരും ആകുലതയോട ചൂണ്ടി കാട്ടുന്ന ഒരു പ്രധാന പ്രശനം ജനറിക്ക് മരുന്നുകളുടെ ഗുണ നിലവാരമാണ്.
പുതിയ നിർദ്ദേശത്തിൽ ആദ്യം എതിർപ്പ് ഏർപ്പെടുത്തി രംഗത്ത് എത്തിയത് രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷണൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ്. ഇന്ത്യയിൽ 0.1 ശതമാനത്തില്‍ താഴെ മരുന്നുകള്‍ മാത്രമാണ് ഗുണനിലവാരപരിശോധനകള്‍ക്ക് വിധേയമാവാറ്, അതിൽ പരിശോധിക്കുന്ന generic മരുന്നുകളിൽ കുറച്ച് ശതമാനം മാത്രമേ ഗുണനിലവാരത്തിൽ എത്താറുളളൂ എന്നും അയതിനാൽ NMC യുടെ പുതിയ നയo വിമർശനാത്മകമായി പരിശോധിക്കേണ്ടതാണ് എന്നും വ്യക്തമാക്കി .
NMCയുടെ നിർദ്ദേശം വരുന്നതിനു മുൻപ്, 1940- ലെ drug and cosmetic act ല്‍ ഗുണമേന്മയില്ലാത്ത മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് 2 വര്‍ഷത്തെ ജയില്‍ വാസവും പിഴയുമായിരുന്ന ശിക്ഷ. രാജ്യത്തെ ബിസിനസ്സ് രംഗത്തെ പ്രോസാഹിപ്പിക്കുക എന്ന ലക്ഷ്യം വച്ച് ഈ വര്‍ഷം ജൂലൈ 27 ന് ജന്‍ വിശ്വാസ് ബില്‍ 2023 പാസാക്കി ബിസിനസ് സൗകര്യാര്‍ത്ഥം (To promote ease of business ) ജയില്‍ ശിക്ഷക്ക് പകരം പിഴ മാത്രമാക്കി മാറ്റി ശിക്ഷയില്‍ ഇളവുവരുത്തുകയും ചെയ്തു.
ഈ തരത്തിലുളള ആരോഗ്യ നിയന്ത്രണ മാറ്റങ്ങളിലൂടെ മരുന്നുകളുടെ ഗുണ നിലവാരത്തിനും, ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കേന്ദ്ര സർക്കാർ കൊടുക്കുന്ന പ്രാധാന്യം ഒരു ചോദ്യചിഹ്ന മായ മാറുകയാണ്.
Check out our article on obtaining drug license –