ആഗോള വ്യവസായ രംഗത്ത് ഡിജിറ്റലൈസേഷൻ കൊണ്ടുവന്ന മാറ്റങ്ങൾ അവിശ്വസനീയമായമാണ്. വിപണിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടുകയും, ഡിജിറ്റൽ നവീകരണങ്ങളിൽ ഏർപ്പെടുകയും ചെയ്തു കൊണ്ട് റീട്ടെയിൽ ഫാർമസികൾക്ക് ഈ രംഗത്ത് നിലനിൽക്കാം. ഇ-ഫാർമസികളും, ചെയിൻ ഫാർമസികളും പരമ്പരാഗത റീട്ടെയിൽ ഫാർമസി മോഡലിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. അവർക്കിടയിൽമല്ലിട്ടുനിൽക്കാനും, വില്പന വർദ്ധിപ്പിക്കാനും, സ്റ്റോക്ക് വിപുലീകരിക്കണം. അതിനുള്ള മൂലകാരണം കുറഞ്ഞ പ്രവർത്തന മൂലധനമാണ്.
പ്രവർത്തന മൂലധനത്തിനായി ഇപ്പോൾ ചില്ലറ വ്യാപാരികൾ ഉപയോഗപ്പെടുത്തുന്നത് വിതരണക്കാരിൽനിന്നും ലഭ്യമാകുന്ന ക്രെഡിറ്റ് പർച്ചേസ് സംവിധാനമാണ്. എന്നാൽ വ്യത്യസ്ത വിതരണക്കാർക്ക് വ്യത്യസ്ത ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കേണ്ടി വരുന്നതും പുതുതായി ആരംഭിക്കുന്ന കടകൾക്കു ക്രെഡിറ്റ് ലഭ്യമാകാതെ വരുന്നതും നിലവിലെ സംവിധാനത്തിന്റെ പോരായ്മകളാണ്. ഈ പ്രതിസന്ധിയിൽ അവർക്കു കൂടുതൽ പലിശയുള്ള മറ്റു ധനകാര്യാലയങ്ങളെ ആശ്രയിക്കേണ്ടി വരും.
ഒരു ധനകാര്യാലയത്തിൽ നിന്നും ലഭിക്കാവുന്ന വായ്പകളാണ് പേഴ്സണൽ ലോണും, ബിസിനസ്സ് ലോണും.
ഈ ലോണുകളിലൂടെ ഒരു നിശ്ചിത തുകയ്ക്ക് മാത്രമേ വായ്പ്പ എടുക്കാൻ സാധിക്കൂ, തിരിച്ചടവ് കാലാവധിയും പലിശ നിരക്കും നിശ്ചിതമായിരിക്കും. ഇത്തരം വായ്പ എടുക്കുമ്പോൾ മുതൽ മുഴുവൻ തുകയുടെയും പലിശ സഹിതം തവണ അടച്ചുതുടണ്ടേണ്ടിവരും.തുടർച്ചയായി പേഴ്സണൽ ലോണോ ബിസിനസ്സ് ലോണോ എടുക്കാൻ ഒരോ തവണയും മുൻപ് കടന്നുപോയ എല്ലാ നടപടി ക്രമങ്ങളിലൂടെയും കടന്നു പോകേണ്ടിയും വരും.
എന്നാൽ ലൈൻ ഓഫ് ക്രെഡിറ്റ് വഴി പർച്ചേസ് ഫസിലിറ്റി ഉപയോഗിക്കുമ്പോൾ തുടർച്ചയായി ക്രെഡിറ്റിലേക്ക് ആക്സസ്സ് ലഭിക്കും. അതുവഴി ബിസിനസ്സ് ആവശ്യാനുസരണം തുക നിശ്ചയിക്കാതെ തന്നെ ക്രെഡിറ്റ് പരിധിക്കുള്ളിൽ പണം പിൻവലിക്കാൻ സാധിക്കും. പിൻവലിച്ച തുകയ്ക്ക് മാത്രമേ പലിശ അടക്കേണ്ടതുള്ളു.
ഒരു ബിസിനസ്സ് ആവശ്യത്തിന് എന്തുകൊണ്ടും മെച്ചപ്പെട്ട ഉപാധി ക്രെഡിറ്റ് പർച്ചേസ് ഫസിലിറ്റിയാണ്. ഇതിലൂടെ അപ്രതീക്ഷിത ചിലവുകൾക്കും , അവസരാനുഷ്ഠിതമായ ബിസിനസ്സ് മുന്നേറ്റങ്ങൾക്കും വേണ്ടി നിഷ്പ്രയാസം പണം ലഭ്യമാകും.
കോഴിക്കോട് ആസ്ഥാനമായി2019 മുതൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുന്ന B2B Pharmaceutical platform ആയ പിൽസ്ബീ ഔഷധ വ്യാപാര മേഖലയിൽ വൻ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.അഭിജിത് ഇ എം,നിഥുൻ കെ ,മുഹമ്മദ് റിസ്വാൻ എന്നീ യുവ എൻജിനീയർമാരാണ് ഈ സംരംഭത്തിന് പിന്നിൽ
പിൽസ്ബി ആപ്പിനെ കുറിച്ച് കൂടുതൽ അറിയാം –
https://www.youtube.com/shorts/m94MpK7l0Gg

റീട്ടെയിൽ ഫാർമസികൾക്കായി പിൽസ്ബി ക്രെഡിറ്റ് ലൈൻ ഫെസിലിറ്റി.
റീട്ടെയിൽ ഫാർമസികൾ നേരിടുന്ന പ്രധാന പ്രശ്നം ആവശ്യാനുസരണം മരുന്നുകൾ മേടിച്ചാലും ചില ഘട്ടങ്ങളിൽ അവ വിൽക്കാനാവാതെ വരുന്നതാണ്. ഇങ്ങനെയുള്ള ധനനഷ്ടം നേരിടാൻ പിൽസ്ബി ക്രെഡിറ്റ് പർചേസ് ഉപകരിക്കും. ഇതിലൂടെ റീട്ടെയിൽ വ്യാപാരികൾക്ക് പണമടയ്ക്കാതെ മരുന്നുകൾ മുഴുവൻ വാങ്ങിക്കാനും , ആ തുക മറ്റ് ബിസ്സിനസ്സ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാനും സാധിക്കും.
ഫാർമസി കച്ചവട രംഗത്ത് ഇപ്പോൾ നിലനിൽക്കുന്ന ക്രെഡിറ്റ് പർചേസ് ഫെസിലിറ്റികൾക്ക് പല പോരായ്മകളും ഉണ്ട്.
ഒരു ബിസിനസ്സ് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഇത് സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകും.
ഈ കടമ്പകൾ കടക്കാനുള്ള ഒരു ഡിജിറ്റൽ ഉപായമാണ് പിൽസ്ബിയുടെ ക്രെഡിറ്റ് പർചേസ് ഫെസിലിറ്റി. പിൽസ്ബിയിലൂടെ ക്യാഷ്ബാക്കോട് കൂടിയുള്ള ക്രെഡിറ്റ് പർചേസ് ഫെസിലിറ്റി എല്ലാ മൊത്ത വിതരണക്കാരിൽ നിന്നും ലഭ്യമാകും.
പിൽസ്ബിയുടെ പുതിയ ക്രെഡിറ്റ് ലൈനുകൾ ഒരു ലക്ഷംരൂപ മുതൽ അഞ്ചു ലക്ഷം വരെയുള്ള ക്രെഡിറ്റ് എല്ലാ റീറ്റെയ്ൽ വ്യാപാരികൾക്കും 60 ദിവസത്തെ തിരിച്ചടവുകാലാവധിയിൽ ലഭ്യമാകും. കൂടാതെ 7 ദിവസം വരെ പലിശരഹിതമായ തിരിച്ചടവു സാദ്ധ്യതയുമുണ്ട് .
പിൽസ്ബി ക്രെഡിറ്റ് എടുക്കുമ്പോൾ മൊത്ത വിതരണക്കാരിൽ നിന്നും ക്യാഷ് പർചേസ് ചെയ്യുന്നതിനു ലഭിക്കുന്ന അതേ ഡിസ്കൗണ്ടോടുകൂടി മറ്റുള്ള ആനുകൂല്യങ്ങളും ലഭിക്കും.
ഒരു ക്രെഡിറ്റ് ലൈൻ ആക്സസ് ഉപയോഗിച്ച്, മികച്ച ഡീലുകൾ, കുറഞ്ഞ സംഭരണ ചെലവ്, ഡെലിവറി സമയം, ക്രെഡിറ്റ് / ക്യാഷ് ഓപ്ഷനുകൾ എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഫാർമസികൾക്ക് മരുന്നുകൾ വിലയ്ക്ക് വാങ്ങുന്നത് നിശ്ചയിക്കാം.ഇങ്ങനെ അധികം സാമ്പത്തിക ബാദ്ധ്യതകളില്ലാതെ ഉത്തമ വ്യാപാര തീരുമാനങ്ങളെടുക്കാൻ ക്യാഷ് പർചേസിനേക്കാളും മെച്ചപ്പെട്ട ഒരു ഉപായമാണ് ക്രെഡിറ്റ് പർചേസ് ഫെസിലിറ്റി.പ്രായോഗികമായി ക്രെഡിറ്റ് പർചേസ് ഫെസിലിറ്റി ഉപയോഗിച്ച് ബിസിനസ്സിലൂടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുo അതു വഴി ഭാവിയിൽ കൂടുതൽ ധനസഹായം ലഭ്യമാക്കാനുo സാധിക്കും
ഔഷധമൊത്തവ്യാപാരികൾക്ക് പിൽസ്ബിയുടെ ക്രെഡിറ്റ് പർചേസ്
പിൽസ്ബിയുടെ ക്രെഡിറ്റ് പർചേസ് ഫെസിലിറ്റിവഴി മൊത്ത വ്യാപാരികൾക്ക് അവരുടെ വില്പന വിപണിയുടെ വ്യാപ്തി വികസിപ്പിച്ചെടുക്കാൻ സാധിക്കും,അധികം ചിലവുകൾ ഇല്ലാതെ തന്നെ കൂടുതൽ റീട്ടെയിൽ ഫാർമസികളുമായി കച്ചവടത്തിലേർപ്പെടാം.
നിലവിൽ തുടർന്നു വരുന്ന ഫാർമസി ക്രെഡിറ്റ് പർചേസ് ഫെസിലിറ്റിയുടെ പൂർണ്ണ സാമ്പത്തിക ഉത്തരവാദിത്വം മൊത്ത വിതരണക്കാർക്കു മാത്രമാണ്. അതിനാൽ റീട്ടെയിൽ വ്യാപാരികളുടെ ക്രെഡിറ്റ് ലൈൻ നിരീക്ഷിക്കാനും, തുടർന്നുളള നഷ്ടസാദ്ധ്യതകൾ വിലയിരുത്താനുമുള്ള ബാദ്ധ്യതയും അവരിൽ വന്നുചേരുന്നു. പിൽസ്ബീ സേവനം ഈ ബാദ്ധ്യതകളിൽ നിന്നും മോചനവും, ബിസിനസ്സ് സുരക്ഷയ്ക്ക് ഒരു പുതിയ ചുവടുവെയ്പ്പും ആകുന്നു.
കച്ചവടത്തിനായി റീട്ടയിൽ കടക്കാരെ സമീപിക്കുന്നതും, അവർക്ക് നിശ്ചിത തുകയ്ക്ക് ക്രെഡിറ്റ് നൽകുന്നതും മൊത്ത വിതരണക്കാരാണ്.എന്നാൽ അവരുടെ ക്രെഡിറ്റ് ഹിസ്റ്ററി അറിയുവാനോ, കൊടുക്കുന്ന ക്രെഡിറ്റ് തിരിച്ചടയ്ക്കാനുള്ള റീട്ടയിലേഴസിന്റെ സാമ്പത്തിക ശേഷിയെ ക്കുറിച്ചറിയാനോ സഹായകമാകുന്ന ഒരു സാങ്കേതിക വിദ്യയും നിലവിൽ മൊത്തവ്യാപാരികൾക്കില്ല.ഈ പ്രതിസന്ധികൾക്ക് ഒരു പരിഹാരമാണ് പിൽസ്ബിയുടെ ക്രെഡിറ്റ് പർചേസ് ഫെസിലിറ്റി.
വില്പന നടക്കുമ്പോൾ തന്നെ പണം ലഭിക്കുന്നതിനാൽ അവർക്കു മറ്റു നിക്ഷേപങ്ങളിൽ ഏർപ്പെട്ട് അവരുടെ ബിസിനസ്സ് വളർത്താനും സാധിക്കും. പിൽസ്ബിയിലൂടെ ചെയ്യുന്ന എല്ലാ ക്രെഡിറ്റ്ന്റെയും പണമിടപാടുകൾ നിർവ്വഹിക്കുന്നതു പിൽസ് ബിയിലൂടെ ആയതിനാൽ മൊത്തവ്യാപാരികൾക്കു സമയത്ത് തന്നെ വില്പനയുടെ പണം ലഭിക്കും.
പിൽസ്ബിയിലൂടെ ചില്ലറ വ്യാപാരികൾക്കും, മൊത്ത വിതരണക്കാർക്കും ഒരു പോലെ ഡിജിറ്റൽ മുന്നേറ്റം ആരംഭിക്കാവുന്നതാണ്.വിപണിയിലെ ഏറ്റവും സമർത്ഥമായ ഘടനയുടെ ഭാഗമാകാൻ ഡിജിറ്റൽ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തേണ്ടതാണ്. പിൽസ്ബിയുടെ ക്രെഡിറ്റ് പർചേസ് ഫെസിലിറ്റി നിങ്ങളുടെ ബിസിനസ്സിന്റെ ഡിജിറ്റൽവൽക്കരണത്തിന്റെ ആദ്യ ചുവടു വെയ്പ്പാകട്ടെ.